
കയ്പമംഗലം: പെരിഞ്ഞനം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പൊതുജനാരോഗ്യ നിയമം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം എന്നിവയെ സംബന്ധിച്ച് ബോധവത്കരണം നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മുഴുവൻ വ്യാപാരി വ്യവസായി യൂണിറ്റ് പ്രതിനിധികൾക്കും അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവർക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. പെരിഞ്ഞനം ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഹെൽത്ത് സൂപ്പർവൈർ പി.പി.ദേവദാസ് അദ്ധ്യക്ഷനായി. കൂളിമുട്ടം ഹെൽത്ത് ഇൻസ്‌പെക്ടർ സണ്ണി, കയ്പമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.സുരേഷ് തുടങ്ങിയവർ ക്ലാസ് നയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അമൃത സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |