ദേശമംഗലം: ത്രിതല തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദേശമംഗലം യു.ഡി.എഫ് യുവജന ഫെഡറേഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്ഥാനാർത്ഥികളെയും ബ്ലോക്ക്, ജില്ലാ സ്ഥാനാർത്ഥികളെയും ഉൾപ്പെടുത്തി യുവജനങ്ങളുടെ നേതൃത്വത്തിൽ യൂത്ത് വിത്ത് കാൻഡിഡേറ്റ് യാത്ര സംഘടിപ്പിച്ചു. ആറങ്ങോട്ടുകര എസ്റ്റേറ്റുപടിയിൽ നിന്നും തലശ്ശേരി ചുങ്കം വരെയാണ് പദയാത്ര നടത്തിയത്. ഇത്തവണ യു.ഡി.എഫ് ഭരിക്കുമെന്ന് മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പ്രത്യേകം തയ്യാറാക്കിയ ടീഷർട്ടുകളും അണിഞ്ഞാണ് വർണാഭമായ യാത്ര സംഘടിപ്പിച്ചത്. തുടർന്ന് നടന്ന പൊതുയോഗം യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഷഹീർ ദേശമംഗലം ഉദ്ഘാടനം ചെയ്തു. യു.ഡി.വൈ.എഫ് മണ്ഡലം ചെയർമാൻ വിഷ്ണു മഠത്തിലാത്ത് അദ്ധ്യക്ഷനായി. എം.എച്ച്.നൗഷാദ് കടങ്ങോട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മഹേഷ് വെളുത്തേടത്ത് മുഖ്യാതിഥിയായി. എസ്.വി.അബ്ദുൾ ഹമീദ്, കെ.എ.ഇബ്രാഹീം, പി.എ.റസാഖ് മോൻ, മുസ്തഫ തലശ്ശേരി, ഹക്കീം തലശേരി, ശിഹാബ് തലശ്ശേരി, സയ്യിദ് ഷറഫുദീൻ തങ്ങൾ, പി.എം.ശംശാദ്, ഇല്യാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |