
തൃശൂർ: ക്രൈസ്തവ സമുദായത്തിന്റെ അതിജീവനത്തെയും നിലനിൽപ്പിനെയും പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപതയുടെ പാസ്റ്ററൽ കൗൺസിലിന്റെ ഏഴാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ നൂറോളം പ്രതിഭകളെ യോഗത്തിൽ ആദരിച്ചു. ബിഷപ് മാർ ടോണി നീലങ്കാവിൽ അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ നേർന്നു. റവ.ഫാ. ജിറ്റോ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ചാൻസിലർ റവ.ഡോ. ഡൊമിനിക് തലക്കോടൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ജോയിന്റ് സെക്രട്ടറി എൽസി വിൻസന്റ് , സിസ്റ്റർ നമിത റോസ് , എ.ഡി ഷാജു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |