
കൈപ്പറമ്പ്: നിലത്ത് വച്ച മരപ്പാവയ്ക്ക് ചുറ്റും വടികൾ തല്ലി ശബ്ദമുണ്ടാക്കി ചുവടുവയ്ക്കും. അരയിൽ ചുറ്റിയ മുണ്ടിന് മുകളിൽ തനതായ വസ്ത്രങ്ങൾ അണിഞ്ഞ് തലയിൽ മുണ്ടും കെട്ടിയാണ് ചുവടുവയ്ക്കുന്നത്. തൃശൂർ ജില്ലയിലെ ഗ്രാമീണ പൂരപ്പറമ്പുകളിൽ നിന്നും മറഞ്ഞുപോകുന്ന അപൂർവ കലാരൂപമായ 'നായാടിക്കളി' അങ്ങനെ കൈപ്പറമ്പ് കാവ് പൂരത്തിനും മാറ്റുകൂട്ടി. കുന്നംകുളം വെസ്റ്റ് മാങ്ങാട് സ്വദേശികളായ ജയനും ശ്രീജിത്തുമാണ് ഈ കലാരൂപം അവതരിപ്പിച്ച് കാണികളിൽ കൗതുകവും ആവേശവും നിറച്ചത്. നായാടിക്കളിയിൽ നിലത്തു വയ്ക്കുന്ന മരപ്പാവ 'ഇട്ടിങ്ങേരിക്കുട്ടി' എന്നാണ് അറിയപ്പെടുന്നത്. കാട്ടിൽ നായാട്ടിന് പോകുന്നവർക്ക് ഐശ്വര്യം നൽകുന്ന വനദേവതയുടെയോ അല്ലെങ്കിൽ വേട്ടക്കാരെ സഹായിക്കുന്ന സഹായിയുടെയോ പ്രതീകമായാണ് പാവയെ സങ്കൽപ്പിക്കുന്നത്. ശിവനും പാർവ്വതിയും നായാട്ടുകാരായി വേഷമിട്ടു വന്നപ്പോൾ കൂടെയുണ്ടായിരുന്ന സഹായി ആണ് ഈ പാവയെന്നും വിശ്വാസമുണ്ട്. തങ്ങളുടെ പൂർവികരിൽ നിന്ന് ലഭിച്ച കല കൈവിടാതെ സംരക്ഷിക്കുകയാണ് ജയനും ശ്രീജിത്തും. കുന്നംകുളം നന്മ കലാസമിതി ഇവരെ ആദരിച്ചിരുന്നു.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം നാടൻ കലാരൂപങ്ങളെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യം.
ജയനും ശ്രീജിത്തും
വേലൂർ വീട്ടിലെ കലാകാരന്മാർ.
ക്യാപ്ഷൻ..
'നായാടിക്കളി' എന്ന അപൂർവ്വ കലാരൂപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |