ഡോ. ടി.എൻ. രശ്മിക്ക് വൈലോപ്പിള്ളി പ്രബന്ധപുരസ്‌കാരം

Sunday 03 May 2026 12:00 AM IST
ഡോ. ടി.എൻ. രശ്മി

തൃശൂർ: വൈലോപ്പിള്ളി ജയന്തിയോട് അനുബന്ധിച്ച് സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ 'വൈലോപ്പിള്ളിക്കവിതയിലെ ജന്തുലോകം' എന്ന വിഷയം ആധാരമാക്കി നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ ഡോ. ടി.എൻ. രശ്മിക്ക് പുരസ്‌കാരം.

'ജന്തുലോകവും മനുഷ്യഭാവനയും' എന്ന പഠനമാണ് സമ്മാനർഹമായത്. ഡോ.എ.എൻ.കൃഷ്ണൻ, ഡോ.കല സജീവൻ, ഡോ. റോയ് മാത്യു എന്നിവരടങ്ങുന്ന സമിതിയാണ് മൂല്യനിർണയം നടത്തിയത്. തൃശൂർ ഐ.എ.എസ്.ഇയിൽ ബി.എഡ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. പുരസ്‌കാരം 11 ന് വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാഡമി വൈലോപ്പിളളി ഹാളിൽ നടക്കുന്ന ജയന്തി സമ്മേളനത്തിൽ നൽകും.