ഉത്തരവ് പിൻവലിക്കുക: കെ.പി.എസ്.ടി.എ
Sunday 03 May 2026 12:00 AM IST
തൃശൂർ: കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ കമ്മിറ്റി തൃശൂർ കോർപ്പറേഷന് മുന്നിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ സംസ്ഥാന ഉപാദ്ധ്യക്ഷൻ സാജു ജോർജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രായോഗികമല്ലാത്ത സ്‌കൂൾ ഫിറ്റ്‌നസ് ഉത്തരവ് പിൻവലിക്കുക, കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ ഉത്തരവ് പുന : സ്ഥാപിക്കുക, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നിർദേശങ്ങൾ ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും ചുമതലയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. സി.ജെ.ദാമു അദ്ധ്യക്ഷത വഹിച്ചു. അജിത് കുമാർ, ജയപ്രകാശ് പാറപ്പുറത്ത്, രമദേവി, ഷീല, ജിൽസൺ തോമസ്, ജിജേഷ്, ഡെന്നി,സെബി എന്നിവർ പ്രസംഗിച്ചു.