അധികൃതരുടെ അനാസ്ഥ: കുടിവെള്ളം പാഴാകുന്നു
Wednesday 06 May 2026 12:01 AM IST
വാടാനപ്പിള്ളി: തൃത്തല്ലൂർ കിഴക്കേ ടിപ്പു സുൽത്താൻ റോഡിൽ ചേലോട് പാലത്തിന് സമീപം കൂടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ജല അതോറിറ്റി കരാറുകാരൻ ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിച്ചതാണ് കുടിവെള്ളം പാഴാകാൻ ഇടയാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ കുടിവെള്ളം പാഴായിപ്പോകുന്നത്. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ചേലോട് റസിഡൻസ് അസോസിയേഷൻ പ്രതിഷേധ യോഗം ചേർന്നു. പ്രസിഡന്റ് ജയതിലകൻ ചാളിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കാദർ ചേലോട്, എ.ആനന്ദൻ, സുരേഷ് തച്ചപ്പുള്ളി തുടങ്ങിയവർ സംസാരിച്ചു.