തൃശൂർ: എൻ.സി.പിയുടെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തൃശൂർ ജില്ലാ റിട്ടേണിംഗ് ഓഫീസറായി അഡ്വ. കെ.ബി. ബിജോയിയെ സംസ്ഥാന റിട്ടേണിംഗ് ഓഫീസർ അഡ്വ. സി.സി. തോമസ് നിയമിച്ചു. ബ്ലോക്ക് കമ്മിറ്റി തിരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസർമാരായി അഡ്വ. എം.എസ്. രാജേഷ് (ഇരിങ്ങാലക്കുട), അഡ്വ. ജിൽസൺ ആന്റണി (ഒല്ലൂർ), അഡ്വ. എഡ്വീന ബെന്നി (മണലൂർ), അഡ്വ. രചന ഡെന്നി (ഗുരുവായൂർ), അഡ്വ. എം.സി. മനോജ് കുമാർ (തൃശൂർ), അഡ്വ. എം. പ്രവീൺ (പുതുക്കാട്), അഡ്വ. ഷാനി കെ. കൃഷ്ണൻ (കുന്നംകുളം), അഡ്വ. പഞ്ചമി പ്രതാപൻ (നാട്ടിക), അഡ്വ. ടി.കെ. സീമ (കയ്പമംഗലം), അഡ്വ. കൃഷ്ണമോഹൻ (വടക്കാഞ്ചേരി), അഡ്വ. എം. ശിവദാസ് (ചേലക്കര), അഡ്വ. വി.ജി. ബൈജു (ചാലക്കുടി) എന്നിവർ നിയമിതരായി. 22 ന് യൂണിറ്റ് മണ്ഡലം കമ്മിറ്റികളിലേക്കും 25ന് ബ്ലോക്ക് കമ്മിറ്റികളിലേക്കും 27 ന് ജില്ലാ കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പ് നടക്കും. സെപ്തംബർ ഒന്നിനാണ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |