SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.23 AM IST

ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്‌കാരം കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് സമ്മാനിച്ചു

news-photo-
ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്കാരം കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് സമ്മാനിക്കുന്നു

ഗുരുവായൂർ: ഗുരുവായൂർ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്‌കാരം വാദ്യ കുലപതി കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് സമ്മാനിച്ചു. 5001 രൂപയും ,പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.

നഗരസഭാ ലൈബറി ഹാളിൽ നടന്ന ചടങ്ങിൽ പെരുവനം കുട്ടൻ മാരാർ പുരസ്‌കാരം കൈമാറി. ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സമാദരണ സദസ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കെ.ടി. ശിവരാമൻ നായർ അദ്ധ്യക്ഷനായി. കാരിക്കേച്ചറും നടനുമായ നന്ദകിഷോർ മുഖ്യാതിഥിയായി. പ്രശസ്തിപത്ര സമർപ്പണം മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എ. വേണുഗോപാൽ നിർവഹിച്ചു.

പുരാതന നായർ തറവാട്ട് കൂട്ടായ്മ സംഘടിപ്പിച്ച ചിങ്ങമഹോത്സവവിളക്ക് സമർപ്പണത്തിൽ നൂറോളം വിളക്ക് കുടുംബവകയായി സമ്മാനിച്ച നിർമ്മല നായകത്തിനെ ചടങ്ങിൽ ഉപഹാരം നൽകി സമാദരിച്ചു. അനിൽ കല്ലാറ്റ്, രവി ചങ്കത്ത്, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ശ്രീധരൻ മാമ്പുഴ, മുരളി അകമ്പടി, ശശി കേനാടത്ത്, ചൊവ്വല്ലൂർ മോഹന വാരിയർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.