കൊടുങ്ങല്ലൂർ: റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ 44 ലക്ഷം രൂപ വകയിരുത്തി പൂർത്തീകരിച്ച അഴീക്കോട് ഹൈടെക് വില്ലേജ് ഓഫീസ് അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തനത്തിന് ഒരുങ്ങുന്നു. നവംബർ 14ന് വൈകീട്ട് 4.30 ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മേനോൻ ബസാർ സൈക്ലോൺ ഷെൾട്ടറിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാനം ചെയ്തു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, തഹസിൽദാർ കെ. രേവ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ സക്കീർ, അംബിക ശിവപ്രിയൻ, വില്ലേജ് ഓഫീസർ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |