തൃശൂർ: വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെലോയുടെ ഒരു ഒഴിവിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: കെമിസ്ട്രി/ വുഡ് സയൻസ്/ ഫോറസ്റ്റ് പ്രൊഡക്ടീവ് യൂട്ടിലൈസേഷൻ ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. മരം/മുള പരിചരണത്തിലുള്ള പ്രവൃത്തി പരിചയം, വനമേഖലയിലെ ഫീൽഡ് വർക്കിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22,000/ രൂപ. പ്രായപരിധി 36. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്കക്കാർക്ക് മൂന്ന് വർഷത്തെ വയസിളവുണ്ട്. താത്പര്യമുള്ളവർ 13ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുമായി പീച്ചിയിലുള്ള ഓഫീസിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |