തൃശൂർ: കഥകളി പ്രയോക്താവും ആസ്വാദകനുമായ പുത്തൻചിറ പി.എൻ.നമ്പൂതിരിക്ക് അന്നമനട പരമേശ്വരമാരാർ കലസാംസ്കാരിക കേന്ദ്രവും കാലടി ക്ഷേത്രകലാസ്വാദക സമിതിയും ചേർന്ന് ഒരു പവന്റെ സുവർണ മുദ്രയും അന്നമനട സ്മൃതി പുരസ്കാരവും സമ്മാനിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുത്തൻചിറ തൃച്ചക്രപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ കേളിയോടെ തുടങ്ങും. ആദര സമ്മേളനം നാലിന് വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പെരുവനം കുട്ടൻ മാരാർ സുവർണമുദ്രയും പാമ്പുമേക്കാട്ട് ജാതവേദൻ നമ്പൂതിരി പൊന്നാടയും കിഴക്കൂട്ട് അനിയൻ മാരാർ കീർത്തിഫലകവും അണിയിക്കും.
പെരുവനം സതീശൻ മാരാർ പ്രശസ്തിപത്രം സമർപ്പിക്കും. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമ രാഘവൻ തുടങ്ങിയവർ സംസാരിക്കും. മഡിയൻ രാധാകൃഷ്ണ മാരാരും ഇരിങ്ങപ്പുറം ബാബുവും അവതരിപ്പിക്കുന്ന സ്പെഷൽ തായമ്പകയുണ്ടാകും. വാർത്താസമ്മേളനത്തിൽ കാലടി കൃഷ്ണയ്യർ, രാജേഷ് പുതുമന, ജയശങ്കർ രാജഗോപാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |