കൊടുങ്ങല്ലൂർ: സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ ആതിഥേയരായ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ 169 പോയിന്റ് കരസ്ഥമാക്കി ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂൾ 137 പോയിന്റോടെ രണ്ടാം സ്ഥാനവും കൊക്കൂർ ടെക്നിക്കൽ ഹൈസ്കൂൾ 124 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
178 പോയിന്റോടെ, തൃശൂർ ജില്ല തന്നെയാണ് ജേതാക്കൾ. 173 പോയിന്റോടെ പാലക്കാടും മലപ്പുറവും രണ്ടാം സ്ഥാനം നേടി. കോഴിക്കോട് ജില്ല 172 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. 10 ഒന്നാം സ്ഥാനവും 3 രണ്ടാം സ്ഥാനവും കൊടുങ്ങല്ലൂർ കരസ്ഥമാക്കി. 29 എ ഗ്രേഡുകൾ നേടി. സമാപന സമ്മേളനം വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ.ടി ടൈസൺ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. മുഖ്യാതിഥിയായ കവി അൻവർ അലി സുവനീർ മുഖചിത്രം പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ടി.എസ് സജീവൻ, സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ ബീന പി., സൂപ്രണ്ട് ഷബാന പി.ഷാഫി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |