തൃശൂർ: ഇന്ത്യയിലെ തൊഴിലാളി കർഷക പ്രസ്ഥാനങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗവും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ. ഫെബ്രുവരി 17ന് തൃശൂരിൽ നടക്കുന്ന കിസാൻ സഭ സംസ്ഥാന ജാഥാ സംഗമം വിജയിപ്പിക്കുന്നതിനായി ജില്ലാ കമ്മിറ്റി നടത്തിയ അഖിലേന്ത്യാ കിസാൻ സഭ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.കെ. രാജേന്ദ്രബാബു അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ.എം ദിനകരൻ, ബി.കെ.എം.യു സംസ്ഥാന പ്രസിഡന്റ് എ.കെ. ചന്ദ്രൻ, കിസാൻ സഭ ദേശീയ കൗൺസിൽ അംഗം എൻ.കെ. സുബ്രഹ്മണ്യൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽ കുമാർ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ടി.ആർ. രമേഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.ജി. ശിവാനന്ദൻ, കെ.പി. സന്ദീപ്, മഹിളാസംഘം ജില്ലാ സെക്രട്ടറി എം. സ്വർണ്ണലത, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കെ.എ. അഖിലേഷ് എന്നിവർ സംസാരിച്ചു.
കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാർ സ്വാഗതവും സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി. സുമേഷ് നന്ദിയും പറഞ്ഞു. ഫെബ്രുവരി പത്തിന് കാസർകോട് നിന്നും തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന കിസാൻ സഭ സംസ്ഥാന വാഹന ജാഥ 17ന് തൃശൂരിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |