ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൊമ്പൻ ഇന്ദ്രസെന്നിന് റെക്കാഡ് ഏക്കം. കുംഭ ഭരണിക്ക് എഴുന്നള്ളിക്കുന്നതിനായി മുളങ്കുന്നത്തുകാവ് വടക്കുറുമ്പകാവ് ഭഗവതി ക്ഷേത്രം ഭരണി വേല കമ്മിറ്റിയാണ് 2,72,727 രൂപയ്ക്ക് ഇന്ദ്രസെന്നിനെ സ്വന്തമാക്കിയത്. ഗുരുവായൂർ പത്മനാഭന്റെ പേരിലായിരുന്നു നേരത്തെ റെക്കാഡ് ഏക്കം ഉണ്ടായിരുന്നത്. ആ റെക്കാഡാണ് ഇപ്പോൾ ഇന്ദ്രസെൻ മറികടന്നത്. ഇന്നലെ നടന്ന ടെണ്ടറിലൂടെയാണ് ഭരണി വേല കമ്മിറ്റി ഇന്ദ്രസെന്നിനെ സ്വന്തമാക്കിയത്. കുംഭ ഭരണിക്ക് വിവിധ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിനായുള്ള ആനകളെ ഇന്നലെയായിരുന്നു ടെണ്ടറിലൂടെ നിശ്ചയിച്ചത്. 9 കൊമ്പൻമാർക്കായിരുന്നു ആവശ്യക്കാരേറെ. ഈ കൊമ്പൻമാർക്കായാണ് ഇന്നലെ ടെണ്ടർ നടപടികൾ സ്വീകരിച്ചത്. ദേവസ്വം കൊമ്പൻ നന്ദനെ 2,10,211 രൂപ ഏക്കത്തിൽ പാലിയേക്കര ചേന്നംകുളങ്ങര ഭഗവതി ക്ഷേത്രം ഭാരവാഹികൾ എഴുന്നള്ളിപ്പിനായി സ്വന്തമാക്കി. സിദ്ധാർത്ഥനെ 1,11,111 രൂപയ്ക്കാണ് ഉറപ്പിച്ചത്. കുംഭഭരണി എഴുന്നള്ളിപ്പിനായി ദേവസ്വത്തിലെ 9 ആനകളെ വിവിധ ക്ഷേത്ര യോഗം സമിതികൾ 10,98049 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. കൊമ്പൻ പീതാംബരനെ 86000 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |