തൃശൂർ: വാരിയർ സമാജം ജില്ലാ കലോത്സവം കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഉണ്ണികൃഷ്ണവാരിയർ അദ്ധ്യക്ഷത വഹിച്ചു. കോട്ടയ്ക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.മാധവൻ കുട്ടി വാരിയർ, ഉണ്ണി കെ.വാരിയർ, കവി കെ.വി.രാമകൃഷ്ണൻ, സമാജം കേന്ദ്ര വൈസ് പ്രസിഡന്റ് പി.വി.ധരണീധരൻ, ജില്ലാ സെക്രട്ടറി എ.സി.സുരേഷ്, സുശീല വേണുഗോപാൽ, പി.വി.ശങ്കരൻ കുട്ടി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം സമാജം കെ.ബാലകൃഷ്ണവാരിയർ ഉദ്ഘാടനം ചെയ്തു. ലക്ഷ്മി ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |