തൃശൂർ: അനെർട്ട് മുഖാന്തിരം കേന്ദ്രസംസ്ഥാന സബ്‌സിഡിയോടെ നടപ്പാക്കുന്ന കാർഷിക പമ്പുകളുടെ സൗരോർജ്ജവത്കരണ പദ്ധതിയുടെ (പി.എം.കുസും) രണ്ടാംഘട്ട രജിസ്‌ട്രേഷൻ ഇന്ന് രാവിലെ 10ന് അടാട്ട് കൃഷിഭവനിൽ നടത്തും. ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ ആധാർ കാർഡിന്റെ കോപ്പി, കെ.എസ്.ഇ.ബി ബില്ലിന്റെ കോപ്പി, കരമടച്ച രസീതി എന്നിവ കൊണ്ടുവരണം. 2 എച്ച്.പി മുതൽ 7.5 എച്ച്.പി വരെയുള്ള എൽ.ടി 5 എ /എൽ.ടി 5ബി അഗ്രികർച്ചർ / അക്വാകൾച്ചർ താരിഫുകളിൽ അഞ്ചേക്കറിൽ താഴെ 30 സെന്റിൽ കുറയാത്ത കൃഷി ചെയ്യുന്ന സൗജന്യ വൈദ്യുതി ലഭിക്കുന്ന കർഷകർക്ക് മുൻഗണനയുണ്ട്. പദ്ധതിയിൽ നിലവിൽ 60 ശതമാനം സബ്‌സിഡിയുണ്ട്. ശേഷിക്കുന്ന 40 ശതമാനം തുക ഗുണഭോക്തൃ വിഹിതമായി അനെർട്ട് മുഖേന നബാർഡ് വായ്പയായി അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |