തൃശൂർ: കുട്ടികളുടെ മസ്തിഷ്‌ക സംബന്ധിയായ കാഴ്ചത്തകരാറുകൾക്കുള്ള ചികിത്സാ സൗകര്യം മെഡിക്കൽ കോളേജിൽ ഒരുങ്ങുന്നു. ശിശുരോഗ വിഭാഗവും നേത്രചികിത്സാ വിഭാഗവും സംയുക്തമായാണ് സെറിബ്രൽ വിഷ്വൽ ഇമ്പയർമെന്റ് ക്ലിനിക് ആരംഭിക്കുന്നത്. ശിശുരോഗ വിഭാഗത്തിലെ ആർ.ഇ.ഐ.സി ആൻഡ് ഓട്ടിസം സെന്ററിൽ മാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ച 11 മുതൽ ഒന്ന് വരെയാണ് ക്ലിനിക് പ്രവർത്തിക്കുക. ഒഫ്താൽമോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, ഒപ്‌റ്റോമെട്രിസ്റ്റ്, പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ്, ന്യൂറോ സൈക്യാട്രിസ്റ്റ്, ഇ.എൻ.ടി സർജൻ തുടങ്ങിയവരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാകും. സ്വകാര്യമേഖലയിൽ പോലും അപൂർവമായ സേവനമാണിത്. രോഗാവസ്ഥ നേരത്തെ കണ്ടെത്തി ശരിയായ രീതിയിലുള്ള ചികിത്സ ആരംഭിച്ചാൽ മസ്തിഷ്‌കത്തിന്റെ പ്ലാസ്റ്റിസിറ്റി എന്ന സവിശേഷത ഉപയോഗപ്പെടുത്തി കാഴ്ച്ചയിൽ മാറ്റമുണ്ടാക്കാം. ഉയർന്ന ചികിത്സാ ചെലവ് വരുന്നതും പലപ്പോഴും വൈകി മാത്രം തിരിച്ചറിയുന്നതുമായ പ്രശ്‌നങ്ങൾ കുറഞ്ഞ ചെലവിൽ നേരത്തെ കണ്ടെത്തി ചികിത്സിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |