തൃശൂർ: എം.ഐ.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ അസാസ് അറബിക് കോളേജ് വിദ്യാർത്ഥികളുടെ മാലികി ഫെസ്റ്റിന് 14ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ദിവസങ്ങളായി നൂറോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന ഫെസ്റ്റ് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസലാം ബാഖവി ഉദ്ഘാടനം ചെയ്യും.
കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയാകും.
വൈകീട്ട് 6.30ന് സംസ്‌കൃത സിലബസിന്റെ ഒഫിഷ്യൽ ലോഞ്ചിംഗ് പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പാൾ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിക്കും. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ധർമരാജ് അടാട്ട് സിലബസ് ലോഞ്ച് ചെയ്യും. വാർത്താസമ്മേളനത്തിൽ അസാസ് ചെയർമാൻ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സി.എ.ഷംസുദ്ദീൻ, അനസ് വാഫി വരവൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |