തൃശൂർ: 2017-2018ലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട 7,530 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായി. പദ്ധതിയിൽ ഉൾപ്പെട്ടവയാണ് പൂർത്തിയായത്. ലൈഫ് മിഷൻ രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ 5,066 ഭവനനിർമ്മാണം പൂർത്തിയായി. ഇതിൽ ഗ്രാമസഭ സർവേയിലൂടെ 5,407 അപേക്ഷകർ അർഹരായി. 5,178 ഗുണഭോക്താക്കൾ കരാറിലൊപ്പിട്ടു. ബാക്കിയുള്ളവ പൂര്‍ത്തീകരണഘട്ടത്തിലാണ്. മൂന്നാം ഘട്ടത്തിൽ ഭൂരഹിത, ഭവനരഹിതരുടെ പുനരധിവാസമാണ്. 9,266 അപേക്ഷകരുണ്ട്. ഇതിൽ സർക്കാർ ധനസഹായത്തോടെയും സ്വന്തമായും സ്ഥലം ലഭ്യമായവർ-2694. കരാറിൽ ഏര്‍പ്പെട്ടത് 2396 പേർ.1,640 ഗുണഭോക്തക്കളുടെ ഭവന നിർമ്മാണം പൂര്‍ത്തിയായി. 756 എണ്ണം പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |