ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ പകർച്ചാ വിതരണം ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ ശേഷമാകുമെന്ന് ദേവസ്വം ചെയർമാൻ ഡോ:വി.കെ.വിജയൻ വിശദീകരിച്ചു. ക്ഷേത്രോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ പൊതുയോഗത്തിനും ജനറൽ കമ്മിറ്റി രൂപീകരണത്തിനും ശേഷം യോഗ തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തജനങ്ങൾക്കാണ് ദേവസ്വം ഭരണസമിതി മുന്തിയ പരിഗണന നൽകുന്നത്. പറ വയ്ക്കുന്നയിടങ്ങളിൽ ദേവസ്വം സുരക്ഷാ ജീവനക്കാരുടെ അനാവശ്യ ഇടപെടലുണ്ടാകില്ല. പ്രസാദ ഊട്ടിൽ പരമാവധി പേരെ പങ്കെടുപ്പിക്കും. പകർച്ച വിതരണത്തിന് രണ്ട് ഷിഫ്റ്റുകളിലായി പരമാവധി സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പുവരുത്തും. ക്ഷേത്രോത്സവം സുഗമമാക്കാനായി ഏഴ് സബ് കമ്മിറ്റിക്ക് ദേവസ്വം ഭരണസമിതി രൂപം നൽകി. ദേവസ്വം ഭരണസമിതി അംഗങ്ങളാണ് സബ്ബ് കമ്മിറ്റി ചെയർമാന്മാർ. ഉദ്യോഗസ്ഥർ കൺവീനർമാരാകും. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അദ്ധ്യക്ഷനാകും.
അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.ആർ.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, സി.എഫ്.ഒ കെ.പി.സജിത്ത് എന്നിവർ സന്നിഹിതരായി. വിവിധ കമ്മിറ്റികളും ഭാരവാഹികളും 1. പ്രോഗ്രാം സ്റ്റേജ് (ചെങ്ങറ സുരേന്ദ്രൻ ചെയർമാൻ, അസി. മാനേജർ -പബ്ലിക്കേഷൻ, കൺവീനർ) 2. വാദ്യം ചെയർമാൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് (കൺവീനർ അസി.മാനേജർ- അക്കോമഡേഷൻ ആൻഡ് ഗസ്റ്റ് ഹൗസ് ) 3. പബ്ലിക് റിലേഷൻസ് ചെയർമാൻ വി.ജി.രവീന്ദ്രൻ (കൺവീനർ പബ്ലിക് റിലേഷൻസ് ഓഫീസർ) 4. ആനയോട്ടം ചെയർമാൻ കെ.ആർ.ഗോപിനാഥ് (കൺവീനർ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ, ജീവധനം) 5. പ്രസാദ ഊട്ട് ചെയർമാൻ (മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കൺവീനർ ഡി.എ-ഫിനാൻസ്) 6. പള്ളിവേട്ട ചെയർമാൻ, സി.മനോജ് (കൺവീനർ അസി.മാനേജർ- ക്ഷേത്രം അക്കൗണ്ട്സ്) 7. വൈദ്യുതാലങ്കാരം ചെയർമാൻ മനോജ് ബി.നായർ (കൺവീനർ അസി.എൻജീനിയർ -ഇലക്ട്രിക്കൽ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |