കൊച്ചി: പേമെന്റ്സ് സേവനദാതാക്കളായ എ.ജി.എസ് ട്രാൻസാക്റ്റ് ടെക്നോളജീസിന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) 19ന് തുടക്കമാകും. 21വരെ നീളുന്ന ഐ.പി.ഒയിൽ പത്തുരൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികൾക്ക് 166-175 രൂപനിരക്കിലാണ് പ്രൈസ് ബാൻഡ്. കുറഞ്ഞത് 85 ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.
680 കോടി രൂപയുടെ സമാഹരണമാണ് കമ്പനിയുടെ ലക്ഷ്യം. 50 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപകർക്കും (ക്യു.ഐ.ബി) 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കുമായി നീക്കിവച്ചിട്ടുണ്ട്. 35 ശതമാനം ഓഹരികളാണ് റീട്ടെയിൽ നിക്ഷേപകർക്കായുള്ളത്. ഓഹരികൾ ബി.എസ്.ഇയിലും എൻ.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |