SignIn
Kerala Kaumudi Online
Friday, 20 September 2024 4.12 PM IST

ആഭരണ നിർമ്മാതാക്കളുടെ മെഗാ പ്രദർശനം കൊച്ചിയിൽ

Increase Font Size Decrease Font Size Print Page
akgsma

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) കൊച്ചിയിൽ 2022 ഫെബ്രുവരി 11, 12 തീയതികളിലായി സംഘടിപ്പിക്കുന്ന ആഭരണ നിർമ്മാതാക്കളുടെ പ്രദർശനത്തിന്റെയും ജൂലായ് എട്ടുമുതൽ 10 വരെ സംഘടിപ്പിക്കുന്ന മെഗാ പ്രദർശനത്തിന്റെയും പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു.

തൃശൂരിൽ നടന്ന ചടങ്ങ് എ.കെ.ജി.എസ്.എം.എ സംസ്ഥാന രക്ഷാധികാരി ബി. ഗിരിരാജൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുൽനാസർ, വർക്കിംഗ് പ്രസിഡന്റ് റോയ് പാലത്ര, വർക്കിംഗ് ജനറൽ സെക്രട്ടറി സി.വി. കൃഷ്ണദാസ്, യുണൈറ്റഡ് എക്സിബിഷൻ ഡയറക്ടർ വി.കെ. മനോജ്, കേരള മാനുഫാക്ചറേഴ്സ് അസോസിയേഷൻ രക്ഷാധികാരി റാഫി ആന്റണി, പി.വി. ജോസ്, കെ.ജി.എസ്.ഡി.എ പ്രസിഡന്റ് ഷാജു ചിറയത്ത് എന്നിവർ സംസാരിച്ചു.

പ്രദർശനത്തിൽ സ്വർണാഭരണങ്ങളുടെ കേരള ബ്രാൻഡ് അവതരിപ്പിക്കുമെന്നും ഡയമണ്ട് ആഭരണങ്ങൾക്ക് പ്രത്യേക പവലിയനുണ്ടാകുമെന്നും കേരള ജുവലറി മീറ്റ് കൺവീനർ അഡ്വ.എസ്.അബ്ദുൽനാസർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, GOLD SHOW, AKGSMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.