SignIn
Kerala Kaumudi Online
Saturday, 20 April 2024 6.34 AM IST

ഒമാൻ-ഇന്ത്യൻ ചേംബറുകൾ ധാരാണാപത്രം ഒപ്പിട്ടു

oman1

കൊച്ചി: ഒമാൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസും (ഒ.സി.സി.ഐ) ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബറും (ഐ.എൻ.എം.ഇ.സി.സി) ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഒമാനിലെയും ഇന്ത്യയിലെയും സാമ്പത്തിക, വാണിജ്യ, വ്യാപാര പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനാണ് ധാരണയിലെത്തിയത്. ഒമാൻ ചേംബർ ചെയർമാൻ ശൈഖ് ഫൈസൽ അൽ യൂസഫും ഇൻഡോ ഗൾഫ് ചേംബർ ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ഏഴര ബില്യൺ യു.എസ് ഡോളറിലധികം നിക്ഷേപമുള്ള ആറായിരത്തിലേറെ ഇന്ത്യ -ഒമാൻ സംയുക്ത സംരംഭങ്ങളാണ് ഒമാനിലുള്ളതെന്ന് ഡോ. എൻ.എം. ഷറഫുദ്ദീൻ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, മത്സ്യബന്ധനം, ഖനനം, ടൂറിസം എന്നിവയിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഡയറക്ടർ ഡേവിസ് കല്ലൂക്കാരൻ പറഞ്ഞു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പ്രവീൺ കുമാർ, ഐ.എൻ.എം.ഇ.സി.സി സെക്രട്ടറി ജനറൽ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, ഡയറക്ടർ ഡേവിസ് കല്ലൂക്കാരൻ, ആക്ടിംഗ് പ്രസിഡന്റ് മൊഹിയുദ്ദീൻ ബിൻ മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, OMAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.