പാമ്പുകളെ ചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങളും നിലവിലുണ്ട്. പാമ്പ് പ്രതികാരം ചെയ്യുമെന്നാണ് പലരും വിശ്വസിക്കുന്നത്. ആ വിശ്വാസത്തിന് ആക്കംകൂട്ടുന്നൊരു സംഭവം ഉത്തർപ്രദേശിലെ അലിഗഢിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ജൂലായ് 29ന് നാഗപഞ്ചമി ദിനമായിരുന്നു. ഈ ദിവസം ഗ്രാമത്തിലെ ഒരു വീട്ടിൽ പാമ്പ് എത്തിയതോടെ ഒരു ഗ്രാമമൊന്നാകെ പേടിച്ചു.
എറ്റ ജില്ലയിലെ അലിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരോതിയ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്. പ്രവേശന് ദീക്ഷിത് എന്ന വ്യക്തിയുടെ വീട്ടിലാണ് പെൺ പാമ്പ് എത്തിയത്. അത് മണിക്കൂറുകളോളം അവിടെ തങ്ങുകയും രാത്രി മുഴുവൻ തുടർച്ചയായി ചീറ്റുകയും ചെയ്തുവെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതൊരു യാദൃശ്ചിക സംഭവമല്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്.
15 ദിവസം മുമ്പ് ദീക്ഷിതിന്റെ വീട്ടിൽ ഒരു ആൺ മൂർഖൻ എത്തിയിരുന്നു. വീട്ടുകാർ അതിനെ കൊല്ലുകയും ചെയ്തു. നാഗപഞ്ചമി ദിനത്തിൽ, അതിന്റെ ഇണ പ്രതികാരം ചെയ്യാൻ വന്നതാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. വീട്ടുകാരും അയൽക്കാരുമൊക്കെ വളരെ ഉത്കണ്ഠയോടെയാണ് അന്ന് രാത്രി കഴിച്ചുകൂട്ടിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
ഇന്ത്യയുടെ പല ഭാഗങ്ങളിലും പാമ്പിന്റെ പ്രതികാരത്തെക്കുറിച്ചുള്ള വിശ്വാസം ഉണ്ട്. പ്രത്യേകിച്ച് ശ്രാവണ മാസത്തിൽ പാമ്പുകളെ പവിത്രമായി കണക്കാക്കുന്നു. ഒരു പാമ്പിനെ കൊന്നാൽ, അതിന്റെ അതിന്റെ ഇണ പ്രതികാരം ചെയ്യാൻ എത്തുമെന്ന് നാടോടിക്കഥകളിലുണ്ട്. അതാണ് ഇവിടെ സംഭവിച്ചതെന്നാണ് ഗ്രാമവാസികൾ പറയുന്നത്.
यूपी इस जिला में सावन में घट गई ऐसी 'अनहोनी'...नाग पंचमी पर नागिन लेने आई नाग की मौत का बदला !!
— MANOJ SHARMA LUCKNOW UP🇮🇳🇮🇳🇮🇳 (@ManojSh28986262) July 30, 2025
सावन के महीने में गांव के लोगों की गलती की वजह से नाग की मौत हो गई। ग्रामीणों ने बताया कि इसी परिवार के घर नाग पंचमी के दिन नागिन निकल आई। ग्रामीणों का दावा है कि नागिन नाग की मौत का… pic.twitter.com/uftPsoPnad
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |