കൊച്ചി: സൗജന്യമായി കൃത്രിമ അവയവങ്ങൾ കൈമാറുന്നതിനായി പതഞ്‌ജലി യോഗാപീഠ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ ക്യാമ്പിൽ മികച്ച പങ്കാളിത്തം. പതഞ്ജലി വെൽനെസും നാഗ്‌പൂരിലെ ഉദ്ദാർ ജെഫ്രീസുമായി ചേർന്ന് സംഘടിപ്പിച്ച ക്യാമ്പിൽ കൃത്രിമ കൈകൾ, കാലുകൾ, ക്രെച്ചസുകൾ തുടങ്ങിയവ 250ൽ അധികം പേർക്ക് ലഭ്യമാക്കി. ചടങ്ങിന്റെ വിജയം കണക്കിലെടുത്ത് നാല് മാസം കൂടുമ്പോൾ സമാനമായ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് പതഞ്‌ജലി വക്താവ് പറഞ്ഞു.
പതഞ്‌ജലി സ്ഥാപകൻ ബാബാ രാംദേവ്, ജോയിന്റ് ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്‌ണ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |