SignIn
Kerala Kaumudi Online
Friday, 13 September 2024 10.09 AM IST

കോട്ടപ്പള്ളി പ്രഭാകരൻ 2.O : മൈത്രിയുടെ പരസ്യചിത്രം ശ്രദ്ധേയമാകുന്നു

Increase Font Size Decrease Font Size Print Page
dhyan

കൊച്ചി: കോട്ടപ്പള്ളി പ്രഭാകരന് ഇത്തവണ നിരാശയില്ല, എതിരാളികളോട് തോളോടു തോൾ ചേർന്നുനിന്നു പോരാടാനും വെടിയുണ്ടകൾക്ക് വിരിമാറി കാട്ടിക്കൊടുക്കാനും പ്രതിശ്രുത വധു തയ്യാറാണ്. മലയാളികളെ മൂന്നു പതിറ്റാണ്ടിലേറെയായി കുടുകുടെ ചിരിപ്പിച്ച 'സന്ദേശം' സിനിമയിലെ പെണ്ണുകാണലിന് ഒരു ന്യൂജൻ വേർഷൻ അവതരിപ്പിക്കുകയാണ് ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ ഏക സ്വതന്ത്ര പരസ്യ ഏജൻസി മൈത്രി അവതരിപ്പിക്കുന്ന പ്രശസ്ത ഓൺലൈൻ മൾട്ടിപ്ലയർ ഗെയിമായ ബാറ്റിൽ ഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യയ്ക്കായി (ബി.ജി.എം.ഐ) മലയാളത്തിലെ ആദ്യ പരസ്യചിത്രം.

ഗെയിമിന്റെ ഫീച്ചേഴ്‌സുമായി ബന്ധപ്പെടുത്തി രസകരമായി അവതരിപ്പിക്കുന്ന പരസ്യചിത്രത്തിന്റെ സംവിധായകൻ സന്ദേശമൊരുക്കിയ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യനാണ്. കോട്ടപ്പള്ളി 2.0 ആയി സ്‌ക്രീനിലെത്തുന്നത് സാക്ഷാൽ കോട്ടപ്പള്ളിയായി വേഷമിട്ട ശ്രീനിവാസന്റെ മകൻ ധ്യാനാണ്. സിനിമയിൽ ഉപയോഗിച്ച വസ്ത്രാലങ്കാരവും ലൊക്കേഷൻ സെറ്റിംഗുകളുമാണ് പരസ്യത്തിലും. ഷോക്കേസിലെ ശിൽപങ്ങൾ ഉൾപ്പെടെ സകലതും സ്ഥാനം മാറാതെ അവിടെത്തന്നെയുണ്ട്. സംഭാഷണങ്ങളിൽ പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പകരം ഗെയിമിംഗിലെ ഘടകങ്ങളാണ്.

ക്രാഫ്‌ടൺ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബി.ജി.എം.ഐയ്ക്ക് വേണ്ടി പരസ്യചിത്രം അണിയിച്ചൊരുക്കിയത് പ്രശസ്ത പരസ്യ ഏജൻസിയായ മൈത്രി അഡ്വർടൈസിംഗാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.