കൊച്ചി: ഭാരതി എയർടെൽ അതിന്റെ ഡിജിറ്റൽ വിഭാഗമായ എയർടെൽ ഫിനാൻസിലൂടെ മികച്ച പലിശ വാഗ്ദാനം ചെയ്ത് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നു. എയർടെൽ താങ്ക്‌സ് ആപ്പിൽ പോയി നേരിട്ട് നിക്ഷേപം നടത്താൻ സാധിക്കും. വാർഷിക പലിശ പരമാവധി 9.1 ശതമാനമാണ്. എൻ.ബി.എഫ്.സികളുടെയും സ്‌മോൾ ഫിനാൻസ് ബാങ്കുകളുടെയും സഹകരണത്തോടെയാണ് എയർടെൽ ഫിനാൻസ് സ്ഥിര നിക്ഷേപ പദ്ധതി നടപ്പിലാക്കുന്നത്. എട്ട് ലക്ഷം ഇടപാടുകാരുള്ള എയർടെൽ ഫിനാൻസ് നിലവിൽ വ്യക്തിഗത വായ്പകൾ നൽകി വരുന്നു. എയർടെൽ ആക്‌സിസ് ബാങ്ക് കോബ്രാന്റഡ് ക്രെഡിറ്റ് കാർഡ്, എയർടെൽ ബജാജ് ഫിൻസർവ് ഇൻസ്റ്റാ ഇ.എം.ഐ കാർഡ്, സ്വർണ വായ്പ തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |