ബാങ്ക് ഒഫ് ഇന്ത്യയിൽ മെഗാ ഇ ലേലം
Wednesday 22 January 2025 12:33 AM IST
കൊച്ചി: ബാങ്ക് ഒഫ് ഇന്ത്യ ജൂൺ 27ന് വസ്തുക്കളുടെ മെഗാ ഇ ലേലം നടത്തുന്നു. ന്യായമായ വിലയ്ക്ക് വസ്തുവകകൾ വാങ്ങാനുള്ള സുവർണാവസരമാണിതെന്ന് ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം സോണൽ മാനേജർ പറഞ്ഞു. ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലേലത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്ന പ്ലോട്ട്/കെട്ടിടം സംബന്ധിച്ച വിശദാംശങ്ങൾ baanknet.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.