SignIn
Kerala Kaumudi Online
Monday, 25 May 2026 12.36 PM IST

മൊജ്‌തബ ഖമനേയി അതീവ രഹസ്യകേന്ദ്രത്തിൽ? യുഎസ്-ഇറാൻ സമാധാന കരാ‍ർ വൈകുന്നു

mojtaba-khamenei

വാഷിംഗ്ടൺ: അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ശക്തമായ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയി രഹസ്യ കേന്ദ്രത്തിൽ ഒളിവിലാണെന്ന് റിപ്പോർട്ട്. ആണവചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. സ്വന്തം സർക്കാരുമായി പോലും ദൂതന്മാർ വഴി മാത്രമാണ് അദ്ദേഹം ആശയവിനിമയം നടത്തുന്നതെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പേർട്ട് ചെയ്യുന്നത്.

ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർക്കടക്കം ഖമനേയിയെ നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുമായി ഇറാൻ ഒപ്പിടാനിരിക്കുന്ന ആണവ കരാറിന്റെ ചർച്ചകൾ വൈകുന്നതിനുള്ള പ്രധാന കാരണം ഇറാന്റെ ഭരണനേതൃത്വത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വമാണെന്നാണ് വിലയിരുത്തൽ.

അമേരിക്കയിൽ നിന്നും കരാറിന്റെ വിശദാംശങ്ങൾ അയക്കുമ്പോൾ അത് ഖമനേയി‌യിലേക്ക് എത്തിക്കാനും അവിടെനിന്നും മറുപടി ലഭിക്കാനും ദിവസങ്ങളോളം നീളുന്ന സാഹചര്യമാണുള്ളത്. യു.എസും ഇസ്രായേലും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന വ്യോമാക്രമണത്തിൽഖമനേയിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം ഇദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ പ്രസ്താവനകൾ നടത്തുകയോ ചെയ്തിട്ടില്ല.

ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെങ്കിലും സമാധാന കരാറിന്റെ വ്യവസ്ഥകളോട് ഖമനേയി വിയോജിപ്പൊന്നും അറിയിച്ചിട്ടില്ലെന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽ അന്തിമ കരാറിൽ ഒപ്പുവയ്ക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, MOJTHABA KHAMENI, IRAN, US-ISRAEL, WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360