ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ക്രെഡിറ്റ് കാർഡ് ദാതാവായ എസ്.ബി.ഐ കാർഡും അപ്പോളോ ഹെൽത്ത്കോയും ആരോഗ്യ മേഖലയിൽ സേവനം മെച്ചപ്പെടുത്തുന്നതിനായി കോ-ബ്രാൻഡഡ് അപ്പോളോ എസ്.ബി.ഐ സെലക്ട് കാർഡ് പുറത്തിറക്കി. റീട്ടെയിൽ ഫാർമസി നെറ്റ്‌വർക്കായ അപ്പോളോ ഫാർമസിയുടെയും ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്‌ഫോമായ അപ്പോളോ 24/7ന്റെയും ഉടമകളാണ് അപ്പോളോ ഹെൽത്ത്‌കോ. പുതുതലമുറ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ഈ പ്രീമിയം ക്രെഡിറ്റ് കാർഡ് ചികിത്സാ ചെലവിലും സാമ്പത്തിക റിവാർഡുകളിലും മികച്ച ആനുകൂല്യങ്ങൾ നൽകുന്നു.
അപ്പോളോ 24*7 ആപ്പ്, അപ്പോളോ ഫാർമസി സ്റ്റോറുകൾ എന്നിവയിലൂടെയും കാർഡ് ഉടമകൾക്ക് റിവാർഡിംഗായ ഷോപ്പിംഗ് ആസ്വദിക്കാനാകും. ഉപഭോക്താക്കൾക്ക് 10 ശതമാനം റിവാർഡ് പോയിന്റുകളും 15 ശതമാനം വരെ അധികമായി ഹെൽത്ത് ക്രെഡിറ്റുകളും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |