ന്യൂഡൽഹി: എയർടെല്ലിന്റെ 4 ജി, 5 ജി.എൻ.എസ്.എ, 5 ജി.എസ്.എ, ഫിക്‌സഡ് വയർലെസ് ശൃംഖലകളെ കേന്ദ്രീകൃത നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ വഴി എറിക്‌സൺ കൂടുതൽ ശക്തിപ്പെടുത്തും. ഇതിനായുള്ള ദീർഘകാല കരാറിൽ എയർടെല്ലും എറിക്‌സണും ഒപ്പുവച്ചു.
പുതിയ സാങ്കേതിക വിദ്യ വരിക്കാരുടെ വർധിച്ചു വരുന്ന ഡാറ്റാ സംബന്ധമായ ആവശ്യങ്ങൾ നിറവേറ്റാൻ എയർടെല്ലിന് സഹായകമാവുമെന്ന് ഭാരതി എയർടെൽ ചീഫ് ടെക്‌നിക്കൽ ഓഫീസർ രൺധീപ് സെക്കാൻ പറഞ്ഞു.
ഈ കരാർ സേവനങ്ങൾ വൈവിദ്ധ്യവൽക്കരിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും എയർടെല്ലിന് സഹായകമാവുമെന്ന് എറിക്‌സൺ ദക്ഷിണ പൂർവേഷ്യ മാർക്കറ്റിംഗ് തലവൻ ആൻഡ്രൂസ് വിൻസെന്റ് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |