കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐ.സി.എൽ ഫിൻകോർപ്പ് പശ്ചിമ ബംഗാളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. പശ്ചിമ ബംഗാളിലെ ആദ്യ ശാഖ കൊൽക്കത്തയിലെ ചിനാർ പാർക്കിൽ ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാനും എം.ഡിയുമായ അഡ്വ കെ.ജി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രമുഖ ബംഗാളി സിനിമാ താരം അപരാജിത ഓഡി, ഐ.സി.എൽ ഫിൻകോർപ്പ് സി.ഇ.ഒ ഉമ അനിൽകുമാർ, എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.രാജശ്രീ അജിത്ത്, ഡയറക്ടർ ഇ.കെ. ഹരികുമാർ എന്നിവർ പങ്കെടുത്തു. ബംഗാളിൽ പുതുതായി 50 ശാഖകൾ നടപ്പുസാമ്പത്തിക വർഷത്തിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അഡ്വ കെ.ജി.അനിൽ കുമാർ പറഞ്ഞു. ഇവയിൽ 10 ശാഖകൾ കൊൽക്കത്ത നഗരത്തിലായിരിക്കും. ബീഹാർ, രാജസ്ഥാൻ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. ചെറുകിട- ഇടത്തരം വ്യവസായങ്ങൾക്ക് മൂലധന വായ്പ നൽകാനായി കേന്ദ്ര സർക്കാർ രൂപീകരിച്ച നാഷണൽ ഇൻഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് കൗൺസിൽ കമ്മിറ്റിയുടെ വായ്പ വിതരണ ഏജൻസിസായി ഐ.സി.എൽ ഫിൻകോർപ്പിനെ ഈയിടെ നിയമിച്ചിരുന്നു. ദേശീയ തലത്തിൽ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ ഏക വായ്പ വിതരണ ഏജൻസിയാണ് ഐ.സി.എൽ ഫിൻകോർപ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |