കൊച്ചി: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ (ആർ.ബി.ഐ) മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി അക്കൗണ്ടുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ആഗസ്റ്റ് എട്ടിനകം കെ.വൈ.സി വിവരങ്ങൾ പുതുക്കണമെന്ന് മുൻനിര പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുച്ചു. ജൂൺ 30 വരെ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യേണ്ട അക്കൗണ്ടുകളുള്ള ഉപഭോക്താക്കൾക്കാണ് ഇക്കാര്യം ബാധകം. പുതുക്കിയ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ്സ് പ്രൂഫ്, സമീപകാല ഫോട്ടോ, പാൻ/ഫോം 60, വരുമാന തെളിവ്, മൊബൈൽ നമ്പർ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും അനുബന്ധ വിവരങ്ങളോ ഏതെങ്കിലും ശാഖയിൽ നൽകി ഉപഭോക്താക്കൾക്ക് കെ.വൈ.സി പുതുക്കാം. പി.എൻ.ബി വൺ ആപ്പ്/ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയും, അടിസ്ഥാന ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ/പോസ്റ്റ് മുഖേനയും കെ.വൈ.സി പുതുക്കാം. നിശ്ചിത സമയത്തിനുള്ളിൽ കെ.വൈ.സി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് അക്കൗണ്ട് പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾക്ക് കാരണമായേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |