മുംബയ്: ഫ്ലാറ്റിന്റെ 12-ാം നിലയിൽ നിന്ന് വീണ നാലുവയസുകാരിക്ക് ദാരുണാന്ത്യം. അൻവിക പ്രജാപതിയാണ് മരിച്ചത്. മുംബയിൽ ബുധനാഴ്ച വെെകുന്നേരം എട്ടുമണിയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. അമ്മയോടൊപ്പം പുറത്തുപോകുന്നതിനിടെയാണ് അപകടം നടന്നത്. വീട് പൂട്ടുന്നതിനായി മകളെ ഷൂറാക്കിലേക്ക് അമ്മ കയറ്റി ഇരുത്തി. പിന്നാലെ ഫ്ലാറ്റിന്റെ ജനാലയിൽ പിടിച്ച് കയറിയ കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമ്മയ്ക്ക് പിന്നാലെ അൻവിക വീട്ടിൽ നിന്ന് ഇറങ്ങിവരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പിന്നാലെ അമ്മ അൻവികയെ എടുത്ത് ഷൂറാക്കിന് മുകളിലേക്ക് ഇരുത്തി. വീട് പൂട്ടുന്നു. ചെരുപ്പിട്ട് അമ്മ തിരിയുമ്പോഴേക്കും കുഞ്ഞ് നിലത്തേക്ക് വീണിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആളുകൾ ഉടൻതന്നെ കുട്ടിയെ അടുത്തുള്ള വെസ്റ്റ് വാഷിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |