SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.44 PM IST

ഐ.ഒ.സിയും ആകാശ എയറുമായി ധാരണ

Increase Font Size Decrease Font Size Print Page
ioc

കൊച്ചി: പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് സുസ്ഥിര വ്യോമയാന ഇന്ധനം (എസ്.എ.എഫ്) വിതരണം ചെയ്യുന്നതിന് ആകാശ എയറുമായി ധാരണാപത്രം ഒപ്പുവച്ചു.

കാർബൺ കുറവുള്ള ഇന്ധനങ്ങൾ അളക്കുന്നതിനും ഉപഭോക്താക്കളെ ഊർജ പരിവർത്തനത്തിൽ പിന്തുണയ്ക്കുന്നതിനുമാണ് ധാരണയെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കൺട്രി ഹെഡ് (ഏവിയേഷൻ ബിസിനസ്) ശൈലേഷ് ധർ പറഞ്ഞു. ധാരണപ്രകാരം ഇരു കമ്പനികളും എസ്.എ.എഫ് വിതരണ അളവ്, വിതരണ കേന്ദ്രങ്ങൾ, സമയക്രമങ്ങൾ എന്നിവ നിശ്ചയിക്കാൻ യോജിച്ചു പ്രവർത്തിക്കും.

TAGS: BUSINESS, IOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY