SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

എൽ.ഐ.സി അറ്റാദായം 12,930 കോടി രൂപ

Increase Font Size Decrease Font Size Print Page
lic

കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) അറ്റാദായം 17 ശതമാനം ഉയർന്ന് 12,930 കോടി രൂപയിലെത്തി. പ്രീമിയം വരുമാനത്തിലെ കുതിപ്പാണ് മികച്ച പ്രകടനം കാഴ്ചവക്കാൻ കമ്പനിയെ സഹായിച്ചത്. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 11,008 കോടി രൂപയായിരുന്നു. അവലോകന കാലയളവിൽ പ്രീമിയം വരുമാന ഇനത്തിൽ 1.26 ലക്ഷം കോടി രൂപ ലഭിച്ചു. രണ്ടാം ത്രൈമാസക്കാലയളവിനേക്കാൾ അറ്റാദായം 28 ശതമാനം ഉയർന്നു. വ്യക്തിഗത ബിസിനസ് രംഗത്ത് 1.16 കോടി പോളിസികളാണ് വിറ്റഴിച്ചത്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY