SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.32 PM IST

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ വനിത കൺവെൻഷൻ ഇന്ന്

Increase Font Size Decrease Font Size Print Page
befi

കോഴിക്കോട്: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ അഖിലേന്ത്യ വനിത കൺവെൻഷൻ ഇന്ന് മുതൽ രണ്ട് ദിവസം കോഴിക്കോട് എ.കെ.ജി ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് യു. വാസുകി ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി പി. എച്ച്. വിനീത, കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ,ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി ദബാഷിഷ് ബസു ചൗധരി തുടങ്ങിയവർ പങ്കെടുക്കും. ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 300 പേർ പങ്കെടുക്കും.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY