SignIn
Kerala Kaumudi Online
Thursday, 19 February 2026 12.10 AM IST

ഹൈദരാബാദിൽ അഞ്ചാമത്തെ സ്റ്റോറുമായി ഭീമ ജുവൽസ്

Increase Font Size Decrease Font Size Print Page
bhima

കൊണ്ടാപൂരിൽ പുതിയ ഷോറൂം തുറന്നു

കൊച്ചി: പ്രമുഖ ജുവലറി ബ്രാൻഡായ ഭീമ ജുവൽസ് ഹൈദരാബാദിൽ സാന്നിദ്ധ്യം ശക്തിപ്പെടുത്തിൽ കൊണ്ടാപൂരിൽ പുതിയ ഷോറൂം തുറന്നു. നഗരത്തിലെ അഞ്ചാമത്തെ ഷോറൂമാണിത്. ഭീമ ജുവൽസ് ചെയർമാൻ ബി. ബിന്ദു മാധവ്, ഡയറക്ടർ സരോജിനി ബിന്ദു മാധവ്, മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദു മാധവ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചലച്ചിത്രതാരം സംയുക്ത ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എ അരേകപുടി ഗാന്ധി, കോർപ്പറേറ്റർ ഷെയ്ഖ് അഹമ്മദ് എന്നിവരും പങ്കെടുത്തു.
11,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഷോറൂമിൽ സ്വർണം, വജ്രം, വെള്ളി എന്നിവയിൽ ഭീമ ജുവൽസിന്റെ പാരമ്പരാഗതമായ കരകൗശല വൈദഗ്ദ്ധ്യവും നവീനവും ആധുനികവുമായ ഡിസൈനുകളുടെ വൈകാരികഭാവവും ഒത്തുചേർന്നുള്ള ആഭരണങ്ങളുടെ അതിവിശാലമായ ശ്രേണി ഒരുക്കിയിട്ടുണ്ട്.

വിപുല വികസന പദ്ധതി

ഭീമ ജുവൽസ് ഈ വർഷം ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നാല് സ്റ്റോറുകൾ തുറക്കും. 400 കോടി രൂപയുടെ അധിക നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന പരിശുദ്ധി, സുതാര്യത, ആധികാരികത എന്നിവ അരക്കിട്ടുറപ്പിച്ചാണ് ആഭരണങ്ങൾ ഒരുക്കുന്നതെന്ന് ഭീമ ജുവൽസ് ചെയർമാൻ ബിന്ദു മാധവ് പറഞ്ഞു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY