SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ മെഗാ എം.എസ്.എം.ഇ ക്രെഡിറ്റ് ഔട്ട്‌റീച്ച് പ്രോഗ്രാം

Increase Font Size Decrease Font Size Print Page
cbi

കൊച്ചി: സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ മെഗാ എം.എസ്.എം.ഇ ക്രെഡിറ്റ് ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. കൊച്ചി റീജിയണൽ ഓഫീസിനു കീഴിലെ 57 ശാഖകളുടെ സഹകരണത്തോടെ പെരുമ്പാവൂരിൽ സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷനുമായി ചേർന്ന് പ്രത്യേക ക്യാമ്പയിൻ നടത്തി. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ ഡി.ജി.എം എം.പിച്ചയ്യ, സോപ്മ ജില്ലാ പ്രസിഡന്റ് എം.എം. മുജീബ് റഹ്മാൻ, ജില്ലാ സെക്രട്ടറി ആൽവിൻ ഷാൻ, ജില്ലാ ട്രഷറർ സി.എം. അഷ്റഫ്, കൊച്ചി റീജിയണൽ ഹെഡ് രാഹുൽ സിംഗാൾ എന്നിവർ പങ്കെടുത്തു. 20 കോടി രൂപയുടെ വായ്പാ അനുമതി പത്രങ്ങൾ ഡി.ജി.എം വിതരണം ചെയ്തു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY