
വലപ്പാട്: മണപ്പുറം ഫിനാൻസിൽ സംയുക്ത നിയന്ത്രണത്തിനും കമ്പനിയുടെ അടച്ചു തീർത്ത മൂലധനത്തിന്റെ 41.66 ശതമാനം ഓഹരികൾ കൈവശം വെയ്ക്കുന്നതിനും ബെയിൻ കാപ്പിറ്റലിന് റിസർവ് ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചു. ബെയിൻ കാപ്പിറ്റലിന്റെ അനുബന്ധ സ്ഥാപനങ്ങളായ ബിസി ഏഷ്യ ഇൻവെസ്റ്റ്‌മെന്റ്‌സ്-25 ലിമിറ്റഡ്, ബിസി ഏഷ്യ ഇൻവെസ്റ്റ്‌മെന്റ്‌സ്-14 ലിമിറ്റഡ് എന്നിവയായിരിക്കും ഇത് കൈകാര്യം ചെയ്യുകയെന്ന് മണപ്പുറം ഫിനാൻസ് അറിയിച്ചു.2025 മാർച്ച് 30ന് ഇരു സ്ഥാപനങ്ങളും തമ്മിലുണ്ടാക്കിയ ഉടമ്പടിക്കാണ് കഴിഞ്ഞ ദിവസം ആർ.ബി.ഐ അംഗീകാരം നൽകിയത്. ഇതനുസരിച്ച് കമ്പനിയുടെ 18 ശതമാനം ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിന് ബെയിൻ കാപ്പിറ്റൽ 4385 കോടി രൂപയോളം നിക്ഷേപിക്കും. ഷെയറൊന്നിന് 236 രൂപ പ്രകാരമാണിത്. സെബി നിബന്ധനകൾക്കു വിധേയമായി പൊതു ഷെയറുടമകളിൽ നിന്ന് ഷെയറിന് 236 രൂപ പ്രകാരം 26.0 ശതമാനം ഷെയറുകൾ കൂടി ബെയിൻ കാപ്പിറ്റൽ വാങ്ങും. ബെയിൻ കാപ്പിറ്റൽ നിക്ഷേപത്തിന് റിസർവ് ബാങ്ക് അംഗീകാരം ലഭിച്ചതിൽ സന്തുഷ്ടരാണെന്ന് മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി നന്ദകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |