SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.29 PM IST

ഇൻഫോസിസും അന്ത്രോപിക്കും കൈകോർക്കുന്നു

Increase Font Size Decrease Font Size Print Page
info

കൊച്ചി: രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ ഇൻഫോസിസും ആഗോള എ.ഐ രംഗത്തെ പുതിയ താരമായ അന്ത്രോപിക്കും കൈകോർക്കുന്നു. അന്ത്രോപിക്കിന്റെ പുതിയ എ.ഐ ടൂൾ പരമ്പരാഗത ഐ.ടി കമ്പനികളുടെ ബിസിനസ് മാതൃകകൾ ഇല്ലാതാക്കുമെന്ന ആശങ്കയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇൻഫോസിസിന്റെ ഓഹരി വില തകർന്നടിഞ്ഞിരുന്നു.

ബിസിനസ് സ്ഥാപനങ്ങൾക്കായി അഡ്‌വാൻസ്‌ഡ് എ.ഐ സൊലൂഷൻ അന്ത്രോപിക്കുമായി ചേർന്ന് വികസിപ്പിക്കുന്നതിന് ധാരണയായെന്ന് ഇൻഫോസിസ് ഇന്നലെ അറിയിച്ചു. കഴിഞ്ഞ മാസം ക്ളോഡ് കോ വർക്കെന്ന പുതിയ സംവിധാനം അന്ത്രോപിക്ക് അവതരിപ്പിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ധനകാര്യ സേവനങ്ങൾ, മാനുഫാക്ചറിംഗ്, സോഫ്‌റ്റ്‌വെയർ ഡെവലപ്പ്മെന്റ് തുടങ്ങിയ മേഖലകളിലേക്കും സഹകരണം വ്യാപിപ്പിക്കും.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY