
കൊച്ചി: ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് ഉചിതമായ രീതിയിൽ ആക്‌സിസ് ബാങ്കും ഇൻഡിഗോയും ചേർന്ന് ഇൻഡിഗോ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡും ഇൻഡിഗോ ആക്‌സിസ് ബാങ്ക് പ്രീമിയം ക്രെഡിറ്റ് കാർഡും പുറത്തിറക്കി. ഇരു കാർഡുകളിലേയും അർഹമായ ഇടപാടുകൾ ഇൻഡിഗോയുടെ ലോയൽറ്റി പരിപാടിയായ ഇൻഡിഗോ ബ്ലൂചിപിന് അർഹമായിരിക്കും.
റിന്യൂവൽ ആനുകൂല്യങ്ങൾ, മൈൽസ്റ്റോൺ ആനുകൂല്യങ്ങൾ, ലൈഫ്‌സ്റ്റൈൽ ആനുകൂല്യങ്ങൾ, കുറഞ്ഞ വിദേശനാണ്യ വിനിമയ നിരക്കുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. റീട്ടെയിൽ വിഭാഗത്തെ ലക്ഷ്യമാക്കി 799 രൂപയും ജി.എസ്.ടിയും എന്ന നിരക്കിലാണ് ഇൻഡിഗോ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചിട്ടുള്ളത്. ഇൻഡിഗോ ആക്‌സിസ് ബാങ്ക് പ്രീമിയം ക്രെഡിറ്റ് കാർഡ് 5000 രൂപയും ജിഎസ്ടിയും എന്ന നിരക്കിലാണ് ലഭ്യമായിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.