അഡ്വ. എസ്. അബ്ദുൽ നാസറിന് കോഹിനൂർ പുരസ്കാരം

Tuesday 05 May 2026 12:43 AM IST

ഹൈദരാബാദ്: കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറിന് ദേശീയ തലത്തിൽ ആദരവ്. ഹൈദരാബാദിൽ നടന്ന കോഹിനൂർ അവാർഡ് നൈറ്റിൽ ജുവലറി രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള വിശിഷ്ട പുരസ്കാരം ​മിസ് വേൾഡ് നന്ദിനി ഗുപ്തയിൽ നിന്ന് അദ്ദേഹം സ്വീകരിച്ചു ​രാജ്യത്തെമ്പാടുമുള്ള ആഭരണ വ്യാപാരികൾക്കും നിർമ്മാതാക്കൾക്കും നൽകുന്ന മികവിനുള്ള അംഗീകാരമാണിത്. കെ.ജി.എസ്.എം.എസ് സംസ്ഥാന സെക്രട്ടറി എൻ.ടി.കെ. ബാപ്പു, സംസ്ഥാന യൂത്ത് വിംഗ് പ്രസിഡണ്ട് സലാം ഹൈറ, വിജയകൃഷ്ണ വിജയൻ, അക്ബർ മലപ്പുറം, എ.എൻ.കെ ഹംസ തുടങ്ങിയ നേതാക്കളും വ്യാപാരികളും പ്രദർശനം സന്ദർശിച്ചു. ​

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വ്യാപാരികൾ പങ്കെടുക്കുന്ന ബി2ബി മേളയിൽ സ്വർണം, വജ്രം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുടെ ഏറ്റവും പുതിയ കളക്ഷനുകളുമായി 400-ലധികം സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ജുവലറി ഷോയ്ക്ക് വ്യാപാരി സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.