കേരള വിഷൻ കണക്ട് ആൻഡ് വിൻ വിജയികൾ

Friday 22 May 2026 12:40 AM IST

കൊച്ചി: കേരള വിഷൻ ബ്രോഡ്ബാൻഡ് സംഘടിപ്പിച്ച കണക്ട് ആൻഡ് വിൻ പദ്ധതിയിൽ നാലാംഘട്ട നറുക്കെടുപ്പിലെ വിജയികളെ കണ്ടെത്തി. ജനുവരി ഒന്നിന് ആരംഭിച്ച് ആറുമാസം നീണ്ട പ്രതിമാസ നറുക്കെടുപ്പ് പദ്ധതിയിലൂടെ ബ്രോഡ്ബാൻഡ് വരിക്കാർക്ക് 100 ഇ.വി ബൈക്കുകൾ, 200 ടെലിവിഷനുകൾ, ബംപർ സമ്മാനമായി ഒരു ഇ.വി കാർ ഉൾപ്പെടെ മൊത്തം രണ്ട് കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. ഏപ്രിൽ മാസത്തിലെ നറുക്കെടുപ്പ് കണ്ണൂർ ഗ്രാൻഡ് ബിനാലെയിൽനടന്നു. മൂന്ന് പേർക്ക് ഇ.വി ബൈക്കും അഞ്ച് പേർക്ക് ടെലിവിഷനും സമ്മാനം ലഭിച്ചു. സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ്. കേരള വിഷൻ ഗ്രൂപ്പ് ചെയർമാൻ പി. പി സുരേഷ് കുമാർ, എം.ഡി അനിൽ മംഗലത്ത്. ഇൻഫർമേഷൻ ടെക്നോളജി എം.ഡി കെ. ഗോവിന്ദൻ , സി.ഒ.എ കണ്ണൂർ ജില്ലാ പ്രസിഡണ്ട് സണ്ണി സെബാസ്റ്റ്യൻ എന്നിവർ നറുക്കെടുപ്പിൽ പങ്കെടുത്തു.

ഇ.വി സ്കൂട്ടർ വിജയികൾ

ഇടുക്കി തൊടുപുഴയിലെ സെന്റ് ആന്റണീസ് കേബിൾ വിഷൻ ഉപഭോക്താവ് ലൂസി ജോൺ

പാലക്കാട് ഒറ്റപ്പാലത്തെ അജാസ് കേബിൾ വിഷൻ ഉപഭോക്താവ് ഷാഹുൽ ഹമീദ്

തൃശൂർ തലപ്പള്ളിയിലെ കൈരളി ബ്രോഡ്ബാൻഡ് ഉപഭോക്താവ് ജിസ ജോർജ്