മുംബയ്: രണ്ട് പതിറ്റാണ്ട് കാലം ടെലികോം രംഗത്ത് ഇന്ത്യയുടെ അഭിമാനമായ ബി.എസ്.എൻ.എൽ നിലനിർത്തിവന്ന ഒന്നാം സ്ഥാനം ഇനി ജിയോയ്ക്ക് സ്വന്തം. ഫിക്സഡ് ലാന്റ്ലൈൻ ബ്രോഡ്ബാന്റ് സെഗ്മെന്റിലെ ബി.എസ്.എൻ.എലിന്റെ ഒന്നാം സ്ഥാനമാണ് 2019 ൽ സേവനം തുടങ്ങിയ ജിയോ ഫൈബർ പിടിച്ചെടുത്തത്. ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച പ്രതിമാസ ടെലികോം വരിക്കാരുടെ റിപ്പോർട്ട് അനുസരിച്ച്, ജിയോയാണ് ഇപ്പോൾ ഒന്നാമത്.
റിലയൻസ് ജിയോയുടെ ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം 2021 ഒക്ടോബറിൽ 41.6 ലക്ഷമായിരുന്നു. ഇത് 2021 നവംബറിൽ 43.4 ലക്ഷമായി ഉയർന്നു. ബി.എസ്.എൻ.എല്ലിന്റെ കണക്ഷനുകളുടെ എണ്ണം 2021 ഒക്ടോബറിൽ 47.2 ലക്ഷമായിരുന്നത് നവംബറിൽ 42 ലക്ഷമായി കുറഞ്ഞു. ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനമായ ജിയോ ഫൈബറിന്റെ പ്രവർത്തനം ജിയോ ആരംഭിച്ചത് 2019 സെപ്തംബറിലാണ്. അന്ന് ഈ സെഗ്മെന്റിൽ 86.9 ലക്ഷമായിരുന്നു ബി.എസ്.എൻ.എല്ലിന്റെ ഉപഭോക്തൃ അടിത്തറ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |