ന്യൂയോർക്ക്: ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളിൽനിന്ന് കമ്മീഷൻ ഇനത്തിൽ ഈടാക്കിയ തുക നിക്ഷേപകർക്ക് തിരികെ നൽകും.2018 ജൂണിനും 2020 ഏപ്രിലിനും ഇടയിൽ ഈടാക്കിയ കമ്മീഷനാണ് തിരികെ നൽകുക. ഈ തുക യൂണിറ്റ് ഉടമകളുടെ എൻ.എ.വി(നെറ്റ് അസറ്റ് വാല്യു)യിൽ ചേർക്കും.
പ്രവർത്തനം നിർത്തിയ ഫണ്ടുകളിലെ പണം നിക്ഷേപകർക്ക് തിരികെ നൽകാൻ ചുമതലപ്പെടുത്തിയ എസ്.ബി.ഐ മ്യൂച്വൽ ഫണ്ടിന് കമ്മീഷൻ തുക കൈമാറിയതായാണ് റിപ്പോർട്ടുകൾ. ആറ് ഫണ്ടുകളുടെയും റഗുലർ പ്ലാനിലെ നിക്ഷേപകർക്കാണ് പണം തിരികെ ലഭിക്കുക. ആറുഫണ്ടുകളിലെയും നിക്ഷേപകരിൽനിന്ന് ഈടാക്കിയ മാനേജുമെന്റ്, അഡ്വൈസറി ഫീസുകൾ തിരിച്ചുകൊടുക്കാൻ 2021 ജൂണിൽ സെബി ഫ്രാങ്ക്ളിനോട് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |