SignIn
Kerala Kaumudi Online
Thursday, 19 September 2024 10.42 AM IST

ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ ദേശീയസമ്മേളനം ഇന്ന് തുടങ്ങും

Increase Font Size Decrease Font Size Print Page
df

ആലുവ: ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ 15-ാം ദേശീയ സമ്മേളനം ഇന്നും നാളെയുമായി ആലുവ പ്രിയദർശിനി ടൗൺഹാളിൽ നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ് പി.എൻ. നന്ദകുമാരൻ നായർ, ജനറൽ സെക്രട്ടറി വി.എച്ച്. വിനിത എന്നിവർ അറിയിച്ചു. 'മതേതരത്വം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് ഡോ. സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണത്തോടെ സമ്മേളനം തുടങ്ങും. നാളെ രാവിലെ 9.30ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് പി.എൻ. നന്ദകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഫെഡറൽബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സച്ചിൻ ജേക്കബ് പോൾ, ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ. നന്ദകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സനിൽബാബു എന്നിവർ സംസാരിക്കും.

സ്വാഗതസംഘം ജനറൽ കൺവീനർ പി.വൈ. വർഗീസ്, ബെഫി ട്രഷറർ വി. രാജേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, BEFI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.