കൊച്ചി: സ്വർണാഭരണങ്ങളുടെ നിർമ്മാണം പലഘട്ടങ്ങളിലായി പലയിടങ്ങളിലാണ് നടക്കുന്നതെന്നതിനാൽ സ്വർണ വ്യാപാര-വ്യവസായമേഖലയിൽ ഇ-വേ ബിൽ നടപ്പാക്കുക പ്രായോഗികമല്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ചൂണ്ടിക്കാട്ടി. ഇ-വേ ബിൽ ഏർപ്പെടുത്തിയാൽ അത് ഈ രംഗത്തെ വ്യാപാര-വ്യവസായത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ സാരമായി ബാധിക്കുമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു. ഇ-വേ ബിൽ നടപ്പാക്കുന്നതിന് ജി.എസ്.ടി കൗൺസിലിന്റെ അംഗീകാരം വേണം. ഒരു സംസ്ഥാനത്തിന് മാത്രമായി നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |