കൊച്ചി: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് സ്ത്രീകൾക്ക് മാത്രമായുള്ള പുതിയ സേവിംഗ്സ് ബാങ്ക് അക്കൗണ്ടായ മഹിളാ മിത്ര പ്ളസ് അവതരിപ്പിച്ചു. സാമ്പത്തികാസൂത്രണവും നിക്ഷേപസംവിധാനങ്ങളും സുഗമമായി കൈകാര്യം ചെയ്യാൻ സ്ത്രീകൾക്ക് സഹായകമാകുന്ന അക്കൗണ്ടാണിത്.
ഭവന വായ്പകൾക്ക് മുൻഗണനാ പലിശനിരക്ക്, ഇഷ്ടാനുസൃതം തിരഞ്ഞെടുക്കാവുന്നതും സൗജന്യവുമായ ഇൻഷ്വറൻസ് പരിരക്ഷ, ഭവന വായ്പകളിൽ പ്രോസസിംഗ് ഫീസ് ഇളവ് തുടങ്ങിയ സവിശേഷതകളുമുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ തുറക്കാവുന്ന രണ്ട് സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |